രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പുറത്തുവിട്ടു. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോവിനോയും കീർത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ജി രാഘവാണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള രേവതി കലാമന്ദിര്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ്.
ജാനിസ് ചാക്കോ സൈമണാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. റോബി വർഗീസ് രാജ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം. ഒരിടവേളക്ക് ശേഷം കീർത്തി സുരേഷ് മലയാളത്തിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണ് വാശി.