Wednesday, August 21

ലൂസിഫർ 200 കോടി ക്ലബ്ബിൽ; ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ലാലേട്ടൻ

Google+ Pinterest LinkedIn Tumblr +
“samvritha”

200 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന അത്ഭുതാവഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മോഹൻലാൽ നായകനായ ലൂസിഫർ. പൃഥ്വിരാജ് സുകുമാരന്റെ പ്രഥമ സംവിധാന സംരംഭം കൂടിയായ ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഫേസ്ബുക്ക് പേജിലൂടെയാണ് ലാലേട്ടൻ ഏവർക്കും നന്ദി അറിയിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ 200 കോടി ക്ലബിൽ പ്രവേശിക്കുന്നത്. ചിത്രം റിലീസായി 50 ദിവസം കൊണ്ട് ഈ നേട്ടം കൈവരിക്കാനായി എന്നതും ലൂസിഫറിന്റെ മേന്മയാണ് . ചിത്രം ഇപ്പോഴും നൂറിലധികം കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .മലയാള സിനിമയ്ക്ക് ഒരു കാലത്തും എത്തി പിടിക്കാൻ സാധിക്കില്ല എന്ന് കരുതിയ നേട്ടമാണ് ഇപ്പോൾ ലൂസിഫർ സ്വന്തമാക്കിയത് .ചിത്രത്തിലെ മാസ് ആക്ഷൻ എലമെന്റ് കുടുംബപ്രേക്ഷകരേയും യുവാക്കളെയും ഒരേപോലെ പ്രീതിപ്പെടുത്തിയതാണ് ഈ വലിയ വിജയത്തിന് പിന്നിൽ. ചിത്രം ഇന്നുമുതൽ ഓൺലൈൻ സ്ട്രീമിംഗ് ആപ്പായ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

“Lucifer”
Share.

About Author

Comments are closed.