ലാലേട്ടന്റെ 2018ലെ ആദ്യ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രമാണ് നീരാളി. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് റോഡ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നീരാളി.സാജു തോമസ് ഒരുക്കുന്ന തിരക്കഥയിൽ സംവിധായകൻ തന്നെയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ലാലേട്ടന്റെ പുതിയ ലുക്കുമെല്ലാമായി ചർച്ചയായി തീർന്ന ഈ ചിത്രത്തിലൂടെ മോഹൻലാൽ വീണ്ടും ഒരു ഗായകനായി മാറുകയാണ്.
ഒരു മെലഡി ഗാനത്തിനായിട്ടായിരിക്കും മോഹൻലാൽ തന്റെ ശബ്ദം ഉപയോഗിക്കുക എന്നാണ് റിപ്പോർട്ട്. ഗായിക ശ്രേയ ഘോഷാലിനൊപ്പം ആണ് മോഹൻലാൽ ചിത്രത്തിൽ പാടുന്നത്. ജോഷി ഒരുക്കിയ റൺ ബേബി റൺ എന്ന ചിത്രത്തിലെ ആറ്റു മണൽ എന്ന ഗാനമാണ് മോഹൻലാൽ അവസാനമായി പാടിയത്.സ്റ്റീഫൻ ദേവസിയാണ് നീരാളിക്ക് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്. മോഹൻലാലിനൊപ്പം നാദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു