Tuesday, June 18

ഒടിയനിൽ ലാലേട്ടൻ പാടുന്നു ! വാർത്ത പുറത്ത് വിട്ട് സംവിധായകൻ

Google+ Pinterest LinkedIn Tumblr +
“Lucifer”

മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട എം.ജയചന്ദ്രനാണ്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിന് വേണ്ടി അദ്ദേഹം ഒരുക്കിയിരിക്കുന്നത്. അഞ്ചും വ്യത്യസ്തവും അതോടൊപ്പം മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയത്.

ചിത്രത്തിലെ ഗാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ചിത്രത്തിൽ ലാലേട്ടൻ പാടുന്നു എന്നതാണ്.ഫേസ്ബുക്ക് ലൈവിലൂടെ സംവിധായകൻ തന്നെയാണ് ഈ കാര്യം സ്ഥിതീകരിച്ചത്.നാടൻ പാട്ടിന്റെ ശൈലിയിൽ ഒരു മെലഡിയാണ് ലാലേട്ടൻ ചിത്രത്തിൽ ആലപിക്കുന്നത്.

ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്ന ഒക്ടോബർ 11ന് തന്നെ ലോകമെമ്പാടും ഒരേ സമയം ചിത്രം റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഇങ്ങനെ ഒരേ സമയം ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചുരുക്കം ചില മലയാള സിനിമയിൽ ഒന്നായി മാറുകയാണ് ഒടിയൻ

“Lucifer”
Share.

About Author

Leave A Reply