ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ചിത്രത്തിലെ താരം തിരക്കഥ ആണെങ്കിലും മോഹൻലാലിൻറെ അഭിനയത്തിനും നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ജോർജുകുട്ടിയും ദൃശ്യം 2ഉം ട്വിറ്റർ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരുന്നു. മലയാള സിനിമാലോകം ഒട്ടാകെ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കുടുംബസമേതം ദൃശ്യം 2 കാണുന്ന ലാലേട്ടന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലാലേട്ടൻ തന്നെയാണ് സോഷ്യൽ മീഡിയ വഴി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.