ഇന്ന് അറുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്തിന് ജന്മദിനാശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ട്വിറ്ററിലൂടെയാണ് ലാലേട്ടൻ തലൈവർക്ക് ജന്മദിനാശംസകൾ നേർന്നത്. ആശംസക്ക് നന്ദി അറിയിച്ച് തലൈവർ റീട്വീറ്റും ചെയ്തിട്ടുണ്ട്. ഒപ്പം എല്ലാ വിധ ദൈവാനുഗ്രഹങ്ങളും നേരുകയും ചെയ്തു. മോഹൻലാൽ നായകനായ ഒടിയൻ ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയ ഒടിയൻ ലോകമെമ്പാടും 37 രാജ്യങ്ങളിലായിട്ടാണ് റിലീസ് ചെയ്യുന്നത്.
Happy Birthday Dear @rajinikanth#HBDSuperStarRajinikanth pic.twitter.com/wrTQkZjVdA
— Mohanlal (@Mohanlal) December 12, 2018
രജനികാന്ത് നായകനായ പെട്ടയും റിലീസിന് ഒരുങ്ങുകയാണ്. കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിൽ മാസ്സ് ലുക്കിലാണ് രജനികാന്ത് എത്തുന്നത്. അതെ സമയം രജനികാന്ത് – ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡചിത്രം 2.0 600 കോടിയിലേറെ കളക്ഷനുമായി വിജയകരമായ പ്രദർശനം തുടരുകയാണ്.
Thanks Mohan. God bless. https://t.co/M4eI71oaHB
— Rajinikanth (@rajinikanth) December 12, 2018