ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മോഹിനി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. വിവാഹത്തോടെ അഭിനയരംഗം വിട്ടെങ്കിലും ഒരു ഇടവേളക്ക് ശേഷം ‘വേഷ’ത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വന്നിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ നടി മക്കളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അനിരുദ്ധ്, അദ്വൈത് എന്നിങ്ങനെ രണ്ട് മക്കളാണ് മോഹിനിക്ക്. എപ്പോഴും മക്കളോട് നല്ല സുഹൃത്തിനെ പോലെയാണ് മക്കളോടെന്നും താരം പറയുന്നു.
എപ്പോഴും ഞാന്‍ മൂത്ത മകനോട് ചോദിക്കും; ‘നിനക്ക് ഏതേലും ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന്’. ഇല്ല, അമ്മയോട് ഞാനത് പറയില്ല എന്നാണ് അവന്റെ മറുപടി. എന്തുക്കൊണ്ടാണ് പറയത്താതെന്ന് ചോദിച്ചപ്പോള്‍ അമ്മ അവളുടെ പുറകെ നടന്ന് നോക്കുമെന്ന് അവന് പറഞ്ഞു. അവള് എങ്ങനെയുണ്ട്, എന്ത് ചെയ്യുന്നു. പളളിയില്‍ പോകുന്നുണ്ടോ എന്നൊക്കെ അമ്മ പിന്നാലെ നടന്ന് നോക്കും.
അതും പോരാതെ ബെബിള് എടുത്ത് ഒരു ദിവസം അവളോട് ചോദ്യങ്ങള്‍ വരെ ചോദിക്കും. അങ്ങനെ തുടക്കത്തില്‍ തന്നെ എന്റെ പ്രണയം കുളമാവും. അതുകൊണ്ട് അമ്മയോട് മാത്രം ഞാനെന്റ് പ്രണയം പറയില്ല എന്ന് മകന് പറഞ്ഞു. അങ്ങനെയൊരു ഇമേജാണ് താന്‍ ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന് അപ്പോള്‍ തനിക്കു മനസ്സിലായെന്നും മോഹിനി പറയുന്നു.