ലക്ഷദ്വീപ് ഭാഷയുടെ റിയലിസ്റ്റിക് അവതരണവുമായി ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ആകാംക്ഷയും കൗതുകവും നിറക്കുന്ന ടീസർ പുറത്തിറക്കിയത് നിവിൻ പോളി, സൂര്യ, കരൺ ജോഹർ, പൃഥ്വിരാജ്, അനുരാഗ് കശ്യപ് എന്നിവർ ചേർന്നാണ്. നിവിൻ പോളി, ശശാങ്ക് അറോറ, ശോഭിത ദുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലിസ്സ രാജു തോമസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗീതു മോഹൻദാസ് തന്നെയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഹിന്ദി ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്.