സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങളായി വൈറലായി കൊണ്ടിരിക്കുന്ന പേരാണ് അർജുൻ. വെറും ദിവസങ്ങൾ കൊണ്ട് അർജുൻ സ്വന്തമാക്കിയത് 1.74 മില്യൺ സബ്സ്ക്രൈബേഴ്സിനെ ആണ്. ടിക് ടോക് വീഡിയോകളെ ട്രോളുക എന്നതാണ് അർജുന്റെ പ്രധാന വിഷയം. അടുത്തിടെ സെൻസേഷണൽ സീരിസ് ആയി മാറിയ കരിക്കിനെ പോലും മലർത്തിയടിക്കുന്ന റെക്കോർഡാണ് അർജുൻ നേടിയത്.
മലയാളത്തിലെ ഏറ്റവും പ്രതീക്ഷയുണർത്തുന്ന ചിത്രം കുഞ്ഞാലി മരക്കാരിന്റെ ട്രൈലെർ മാസങ്ങൾ കൊണ്ട് 4.4 മില്യൺ കാഴ്ചക്കാരെ നേടിയെടുത്തിരുന്നു. വെറും 24 മണിക്കൂർ കൊണ്ട് അതിനെ മറികടക്കുന്ന പ്രകടനം അർജുന്റെ വീഡിയോ ഇന്നലെ നടത്തിയിരുന്നു.വെറും ഇരുപത്തി നാല് മണിക്കൂറു കൊണ്ട് അഞ്ച് മില്യൺ കാഴ്ചക്കാരെ ആണ് അർജുന്റെ റോസ്റ്റ് വീഡിയോ സ്വന്തമാക്കിയത്. ഇതിന് പുറമെ മലയാളത്തിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ സ്വന്തമാക്കുന്ന വീഡിയോ എന്ന റെക്കോർഡും അർജുന്റെ പുതിയ വീഡിയോ സ്വന്തമാക്കുകയുണ്ടായി. ഒരു അഡാർ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ 870k ലൈക്ക് എന്ന റെക്കോർഡ് ആണ് അർജുൻ ഇപ്പോൾ തകർത്തത്. നിലവിൽ ഒമ്പതര ലക്ഷം ലൈക്കുകൾ ആയി അർജുന്റെ പുതിയ വീഡിയോയ്ക്ക്. രണ്ട് വർഷം മുൻപ് തുടങ്ങിയ ചാനൽ ആണ് അർജുന്റെത് എങ്കിലും അടുത്തിടെ ടിക് ടോക്കെഴ്സിനെ റോസ്റ്റ് ചെയ്തു കൊണ്ടുള്ള വീഡിയോ പുറത്ത് വന്നതിനെ തുടർന്നാണ് സംഭവം ക്ലിക്കായത്.