സിനിമാ മേഖലയില്‍ ചുവടുവയ്ക്കാന്‍ ക്രിക്കറ്റ് താരം എം.എസ് ധോണി. തമിഴ് സിനിമാ മേഖലയില്‍ ചുവടുവയ്ക്കാന്‍ താരം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നിര്‍മാതാവിന്റെ വേഷത്തിലാകും താരം കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.
ധോണിയുടെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. ഐപിഎല്‍ അവസാനിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോക്യുമെന്ററിയും വെബ് സീരീസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ധോണി സിനിമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’ ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതായിരുന്നു ധോണിയായി സ്ക്രീനിലെത്തിയത്.