ബ്രഹ്മാണ്ഡ ചിത്രം 2.0 കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ച് മലയാളികൾക്ക് നല്ലൊരു ദൃശ്യവിരുന്ന് സമ്മാനിച്ച മുളകുപ്പാടം ഫിലിംസ് മറ്റൊരു വമ്പൻ സിനിമ കൂടി കേരളത്തിൽ എത്തിക്കുന്നു. തല അജിത് നായകനായ ‘വിശ്വാസം’ എന്ന ചിത്രമാണ് മുളകുപ്പാടം ഫിലിംസ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത് – ശിവ കൂട്ടുകെട്ട് ഒന്നിക്കുന്ന വിശ്വാസം ജനുവരി മാസം തീയറ്ററുകളിൽ എത്തും. വിവേകവും ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിൽ ഉള്ള മുളകുപ്പാടം ഫിലിംസ് തന്നെയാണ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.
അതേസമയം മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവും ജനുവരി 25ന് തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാൽ – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരു ചിത്രവും മുളകുപ്പാടം ഫിലിംസിന്റേതായി അന്നൗൺസ് ചെയ്തിട്ടുണ്ട്.