റിലീസിന് മുന്നേ ചരിത്രം കുറിച്ച് നിവിൻ പോളി ചിത്രം മൂത്തോൻ. ‘ലയേഴ്സ് ഡൈസ്’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായകയും നടിയുമായ ഗീതു മോഹൻദാസാണ് ചിത്രത്തിന്റെ സംവിധാനം. തലമുടി പറ്റെ വെട്ടി കലിപ്പ് ലുക്കിലെത്തുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തന്റെ മൂത്ത ജ്യേഷ്ഠനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് സ്വദേശിയായ ഒരു പതിനൊന്നുകാരൻ പയ്യന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ഇപ്പോഴിതാ മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഇരുപത്തിയൊന്നാം പതിപ്പിന്റെ ഉദ്ഘാടന ചിത്രം മൂത്തോനാണ്. നിവിൻ പോളി, ശശാങ്ക് അറോറ, ശോഭിത ദുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലിസ്സ രാജു തോമസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗീതു മോഹൻദാസ് തന്നെയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഹിന്ദി ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്. ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.
.@geetumohandas’s gritty & poignant #Moothon will open our 21st edition. Thank you #anuragkashyap @geetumohandas for sharing your film with us. @NivinOfficial @sobhitaD #roshanmathew @ShashankSArora @JarPictures #goodbadfilms #MiniStudio #OpeningFilm #JioMAMIwithStar2019 pic.twitter.com/aYZBU6vVJX
— JioMAMIwithStar (@MumbaiFilmFest) August 12, 2019