കോവിഡ് 19 ന്റെ പിടിയില്‍ അകപ്പെട്ട് ലോകരാജ്യങ്ങളെല്ലാം നല്ലൊരു നാളെയ്ക്കായുള്ള പരിശ്രമത്തിലാണ്. ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേണം, എങ്കില്‍ മാത്രമേ നമുക്ക്എല്ലാം തരണം ചെയ്ത് ‘വിജയം നേടി അത് ആഘോഷിക്കാന്‍ പറ്റുകയുള്ളൂ എന്ന ആത്മവിശ്വാസം പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്കി ടീം ഇന്‍സ്റ്റാഗ്രാമം എന്ന വെബ് സീരീസിലെ താരങ്ങള്‍ അണി നിരക്കുന്ന വീഡിയോ ആല്‍ബം സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നു.
മൃദുല്‍ നായര്‍ സംവിധാനം ചെയ്തിരിക്കുന്ന വീഡിയോ ആല്‍ബം ഡോക്ടര്‍ ലീന.എസാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മണികണ്ഠന് അയ്യപ്പയാണ്. മ്യൂസിക് ആല്‍ബത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ സണ്ണി വെയ്ന്‍, ദീപക് പറമ്പോള്‍, ഗണപതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
തക തെയ് താ എന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകന് വിനീത് ശ്രീനിവാസനാണ്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് രെഞ്ജിത് പൊതുവാള്, ജെ രാമകൃഷ്ണ കുലൂര്‍, മൃദുല്‍ നായര്‍ തുടങ്ങിയവരാണ്. വീഡിയോയ്ക്ക് യുട്യൂബില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.