മലയാള സിനിമയിലെ താര രാജാവ് മോഹൻലാലിനോട് ആരാധനയില്ലാത്ത ആളുകൾ വളരെ ചുരുക്കമാണ് നമ്മുടെ സമൂഹത്തിൽ. സാധാരണക്കാർ തുടങ്ങി സിനിമാ ലോകത്തെ പ്രമുഖർ വരെ ലാലേട്ടന്റെ ആരാധകരാണ്.
ഇപ്പോൾ തന്റെ മകൻ ആദം അലിയും ലാലേട്ടന്റെ വലിയ ഫാൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. ഇബ്ലീസ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചരണാർത്ഥം സംസാരിക്കുകയായിരുന്നു ആസിഫ്.
ആദത്തിന്റെ ഏറ്റവും ഇഷ്ട നടൻ ലാലേട്ടൻ ആണ്.മോഹാൽ മോഹാൽ എന്നാണ് അവൻ ലാലേട്ടനെ വിളിക്കുന്നത്. ലാലേട്ടൻ അഭിനയിച്ച മുണ്ടിന്റെ പരസ്യം കണ്ട് ആ മുണ്ട് കടയിൽ നിന്ന് വാങ്ങിച്ച്, രാത്രിയിൽ അത് ഉടുത്താണ് പലപ്പോഴും അവൻ കിടന്നുറങ്ങുള്ളത്.സ്കൂളിൽ ഏറ്റവും ഇഷ്ടമുള്ള ആളുടെ ഫോട്ടോ കൊണ്ടുവരണം എന്ന് പറഞ്ഞപ്പോൾ അവൻ ലാലേട്ടന്റെ ഫോട്ടോയ്ക്ക് വേണ്ടി വാശി പിടിച്ച് കരഞ്ഞെന്നും ആസിഫ് അലി പറയുന്നു