മഹാരാജാസ് കോളെജില്‍ മതവര്‍ഗീയ വാദികള്‍ കുത്തികൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രം നാന് പെറ്റ മകന് ഉടന്‍ തിയറ്ററുകളിലെത്തുകയാണ്. സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി ഇറങ്ങി ഇറങ്ങി
സജി തന്നെ രചനയും നിര്‍വഹിച്ച ചിത്രത്തില്‍ മിനോണ്‍ ആണ് മുഖ്യ കഥാപാത്രമായി എത്തുന്നത്. 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മിനോണിന്റെ നായകനായുള്ള അരങ്ങേറ്റം കൂടിയാകും ചിത്രം. റെഡ് സ്റ്റാര്‍ മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം തിരുവനന്തപുരത്ത് അഭിമന്യുവിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് നടന്നത്. പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.