മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന നാദിർഷ അഭിനയത്തിന് പുറമെ സംവിധായകനായും ഗാനരചയിതാവായുമെക്കെ മലയാളികയുടെ പ്രിയപ്പെട്ടവനായി മാറിയ കലാകാരനാണ്. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയില ഹൃത്വിക്ക് റോഷന്, മേരാ നാം ഷാജി എന്നീ നാദിർഷ ചിത്രങ്ങള്‍ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. സംവിധായകന്റെയും രചയിതാവിന്റെയുമെല്ലാം ഉത്തരവാദിത്വങ്ങളിലേക്ക് കടന്നപ്പോഴേക്കും താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.
ഇപ്പോഴിതാ 14 വർഷത്തെ ഇടവേളയ്ക്കു ശേഷം താരം വീണ്ടും അഭിനയത്തിലേക്ക് കടക്കുകയാണ്. അതും ഉറ്റ സുഹൃത്തും മലയാളികളുടെ ജനപ്രിയനായകനുമായ ദിലീപിനൊപ്പം. വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രിയിലുടെയാണ് നാദിർഷയുടെ തിരിച്ചു വരവ്. നാദിർഷായുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടുകൊണ്ടാണ് ദിലീപ് നാദിർഷയുടെ തിരിച്ചുവരവ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചത്. സിദ്ദിഖിന്റെ മകനായ ഷാനവാസ് എന്ന കഥാപാത്രമായാണ് നാദിര്‍ഷ എത്തുക. താരത്തെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.