Sunday, September 20

ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പോ ത്രെഡ് പോലും ചെയ്യാറില്ല;തന്റെ സൗന്ദര്യരഹസ്യം പങ്കുവെച്ച് നമിത പ്രമോദ്

Pinterest LinkedIn Tumblr +

തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വ്യായാമം ആണെന്ന് തുറന്നുപറഞ്ഞ് നടി നമിത പ്രൊമോദ്. എന്നാല്‍ ജിമ്മില്‍ പോയി മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല ഉദ്ദേശിച്ചതെന്നും താരം വ്യക്തമാക്കുന്നുണ്ട്. താൻ ധാരാളം വെള്ളം കുടിക്കാറുണ്ടെന്നും ധാരാളം ചിരിക്കും എന്നും പലരും പറയാറുണ്ടെന്നും എന്നാൽ ചിരി സൗന്ദര്യം കൂട്ടും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും നമിത പറയുന്നു. പണ്ട് തൊട്ടേ ഹെല്‍ത്ത് കോണ്‍ഷ്യസാണ് നമിത. വീട്ടില്‍ എല്ലാവരും എക്‌സസൈസ് ചെയ്യുമെന്നും ആരോഗ്യം സൂക്ഷിക്കണമെന്നും എന്നാല്‍ ജിമ്മില്‍ പോയിട്ട് ഭയങ്കര മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല താൻ ഉദ്ദേശിക്കുന്നത് എന്നും താരം പറയുന്നു.

യോഗയാണ് താൻ ചെയ്യാറുള്ളത് എന്നും എല്ലാം നാച്ചുറല ആണെന്നും താരം പറയുന്നു. ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പോ ത്രെഡ് പോലും ചെയ്യാറില്ല’ എന്നാണ് ഒരു അഭിമുഖത്തിനിടെ നമിത പറഞ്ഞത്. ‘അല്‍ മല്ലു’ ആണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്. ജനുവരി 17ന് ചിത്രം റിലീസിനെത്തും. ചിത്രം നിർമ്മിക്കുന്നത് മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ്

“Lucifer”
Loading...
Share.

About Author

Comments are closed.