നടിമാരുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ മെസേജ് അയച്ചും കമന്റ് ഇട്ടും എട്ടിന്റെ പണി സ്വയം ഏറ്റുവാങ്ങുന്ന നിരവധി ഞരമ്പുകളെ നമ്മൾ സ്ഥിരം കാണാറുണ്ട്. ചില നടിമാർ ഇത്തരം കാര്യങ്ങൾ മൈൻഡ് ചെയ്യാതെ പോകുമ്പോൾ ചിലർ കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കാറുമുണ്ട്. അങ്ങനെ ചൊറിയാൻ വന്ന ഒരുത്തന് നടി നമിത പ്രമോദ് കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ… ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’ എന്ന് ചോദിച്ച ഒരു ഫേക്കിന് ഒരു അടിപൊളി മറുപടിയാണ് നമിത കൊടുത്തത്. ‘ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന്! ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം !! വയ്യ അല്ലേ !! ഏഹ് ഏഹ്”. ദിലീപ് നായകനാകുന്ന 3ഡി ചിത്രം പ്രൊഫസർ ഡിങ്കനാണ് നമിത പ്രമോദിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.
View this post on Instagram