ഗപ്പി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നന്ദന വര്‍മ്മ. വലിയ കണ്ണുകളും ക്യൂട്ട് ചിരിയുമായി നന്ദന ആരാധകരുടെ ഹൃദയം കൈയടക്കിയത് വളരെ പെട്ടെന്നാണ്. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം കുഞ്ചാക്കോ ബോബന് നായകനായ അഞ്ചാം പാതിര ആയിരുന്നു. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമായിരുന്നു നന്ദന കൈകാര്യം ചെയ്തിരുന്നത് . ഇപ്പോഴിതാത്തെ താരത്തെ തേടി നിരവധി അവസരങ്ങളാണ് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നന്ദനയുടെ ചിത്രങ്ങളും ഏറെ വൈറല്‍ ആകാറുണ്ട്.ഏഷ്യാനെറ്റ് നടത്തുന്ന ഒരു ക്യാമ്പയിനില്‍ നന്ദന പ്രണയത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ്. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധി പേരാണ് ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടു കഴിഞ്ഞത്.’നമ്മുടെ ഇഷ്ടങ്ങളെ അംഗീകരിക്കാത്ത ഒരാള്‍ ഒരിക്കലും നല്ലൊരു പാര്‍ട്ണര്‍ അല്ല’ എന്നാണ് താരം വീഡിയോയില്‍ പറഞ്ഞത്. പ്രണയത്തിന്റെ പേരിലോ സൗഹൃദത്തിന്റെ പേരിലോ അടിച്ചമര്‍ത്തലുകളും ഭീഷണിയും സഹിച്ച് ജീവിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ തുറന്ന് എഴുതാനുള്ള സ്പേസ് ആണ് ഏഷ്യാനെറ്റ് ഒരുക്കുന്നത്.
ഏഷ്യാനെറ്റ് പങ്കുവച്ച് കുറിപ്പ് :
‘നമ്മുടെ ഇഷ്ടങ്ങളെ അംഗീകരിക്കാത്ത ഒരാള്‍ ഒരിക്കലും നല്ലൊരു പാര്‍ട്ണര്‍ അല്ല’ നന്ദനാവര്മ്മ പറയുന്നു.
പ്രണയത്തിന്റെ പേരിലോ സൗഹൃദത്തിന്റെ പേരിലോ അടിച്ചമര്‍ത്തലുകളും ഭീഷണിയും സഹിച്ച് ജീവിക്കുന്നവര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അവര്‍ക്ക് പ്രചോദനം ആകാനായി നിങ്ങള്‍ നിങ്ങളുടെ അനുഭവങ്ങള്‍ തുറന്നെഴുതുക. #StandUp #SpeakUp #NeverGiveUp എന്നീ ഹാഷ്ടാഗുകളില്‍ ഉള്ള നിങ്ങളുടെ പോസ്റ്റുകള്‍ ഞങ്ങള്‍ ഷെയര്‍ ചെയ്യാം..