Monday, May 27

ഇതാണല്ലേ ഫിറ്റ്നസ് രഹസ്യം? വൈറലായി നവ്യ നായരുടെ സൂമ്പാ ഡാൻസ് വീഡിയോ [WATCH VIDEO]

Google+ Pinterest LinkedIn Tumblr +
“Lucifer”

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന സുംബാ ഡാന്‍സ് വീഡിയോ കണ്ടതിന് പിന്നാലെയായാണ് ആരാധകർ ഇതാണോ താരത്തിന്റെ സൗന്ദര്യ രഹസ്യമെന്ന് ചോദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ സുംബാ ഡാന്‍സ് വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

 

View this post on Instagram

 

Happy to get u back brenda babes .. zumba all cos of u 😂😂😂otherwise wer do i do all this … @brenda.n_95

A post shared by Navya Nair (@navyanair143) on

“Lucifer”
Share.

About Author

Comments are closed.