മലയാളികളുടെ പ്രിയതാരം നവ്യനായർ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ഒരു താരമാണ്. മകന് സായ് കൃഷ്ണക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നവ്യ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മകനൊപ്പം സ്വിമ്മിങ് പൂളില്‍ സമയം ചിലവഴിക്കുന്നതും, ഹോട്ടലിലെ ദൃശ്യങ്ങളുമാണ് ചിത്രത്തിലുള്ളത്. ദിലീപിനൊപ്പം ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ അഭിനയ ജീവിതത്തിലേക്ക് എത്തിയത്.
വിവാഹശേഷം അഭിനയ രംഗത്തു നിന്നും ചെറിയ ഒരു ഇടവേള എടുത്തു എങ്കിലും താരം ടിവി ഷോകളിൽ ജഡ്ജായി എത്താറുണ്ട്. നൃത്തവേദികളിൽ സജീവമായ നവ്യാനായർ മകനൊപ്പം നൃത്തം ചെയ്ത വീഡിയോയും ഇതിനുമുൻപ് വൈറലായിരുന്നു. അമ്മയുടെ ജന്മദിനത്തിൽ മകൻ നൽകിയ സർപ്രൈസ് വീഡിയോകളും പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് ഏറ്റെടുത്തത്.
മകനൊപ്പം അവധി ആഘോഷിച്ച് നവ്യ നായർ; ചിത്രങ്ങൾ വൈറൽ https://t.co/Pug5wVojpg #NavyaNair #MalayalamMovie
— Manorama Online (@manoramaonline) November 12, 2019