നയൻതാര നായികയായി എത്തുന്ന ചിത്രം ഇമൈക്ക നൊടികള്‍ നാളെ തീയേറ്ററുകളിലെത്തും. അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അഥര്‍വ്വ , അനുരാഗ് കശ്യപ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ പോലീസ് വേഷമാണ് നയന്‍താരയ്ക്ക്. ഈ തമിഴ് ത്രില്ലറില്‍ ആദ്യം പ്രധാനവേഷത്തില്‍ പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. അജയ് തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്ത്രീവേഷം കേന്ദ്ര കഥാപാത്രമായിരിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.ആദ്യം
തിരക്കഥയുമായി മമ്മൂട്ടിയെ സമീപിക്കുകയും അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമാകുകയും ചെയ്തിരുന്നു.
ആ സ്ത്രീ കഥാപാത്രം ചെയ്യാന്‍ നയന്‍താര ആയിരിക്കും നല്ലതെന്ന് തോന്നി. അതിന് ശേഷം കഥയുമായി നയന്‍താരയെ സമീപിക്കുകയായിരുന്നു. ഒരു പൊലീസ് ഓഫീസറായാണ് നയന്‍താര ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപിന്റെ ആദ്യ തമിഴ് സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സീരിയല്‍ കൊലപാതകങ്ങള്‍ നടത്തുന്ന സൈക്കോയായി അനുരാഗ് കശ്യപും വേഷമിടുന്നു.