കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് തെന്നിന്ത്യൻ സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയും വിവാഹിതരാകാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ നീണ്ട നാളുകളായുള്ള ഇവരുടെയും പ്രണയത്തിന് ഇതോടുകൂടി ശുഭപര്യവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു .അടുത്ത വർഷം ആദ്യം വിവാഹം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും വിവാഹ നിശ്ചയം ഈ അടുത്ത് തന്നെ ഉണ്ടായിരിക്കും.
നേരത്തെ പ്രഭുദേവയുമായി നയൻതാര പ്രണയത്തിലായിരുന്നു. ഇത് ഏകദേശം വിവാഹത്തിലേക്ക് വരെ എത്തിയിരുന്നു. പിന്നീട് പ്രണയത്തകർച്ച ഉണ്ടാവുകയും സിനിമാലോകത്തുനിന്ന് നയൻതാര കുറച്ചു നാളുകൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു .2015 ല്‍ പുറത്തിറങ്ങിയ നയന്‍താര ചിത്രം നാനും റൗഡി താനിന്റെ സംവിധായകനാണ് വിഗ്നേഷ്.ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ വൈറലായിരുന്നു.