മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് പിന്നീട് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ നായികയായി വേഷമിട്ട് ഇപ്പോൾ തമിഴിൽ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന നയൻതാര ഇന്നലെ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. താരത്തിന് ആരാധകരും സിനിമാ ലോകവും ഒന്നാകെ ജന്മദിന ആശംസകൾ നേരുകയാണ്. എന്നാൽ നയൻതാര തന്റെ ജന്മദിനം കൊണ്ടാടുന്നത് വളരെ റൊമാന്റിക് ആയി ആണ്. ഇപ്പോൾ ന്യൂയോർക്ക് സിറ്റിയിൽ ഉള്ള നയൻതാര പിറന്നാൾ ആഘോഷിക്കുന്നത് തമിഴിലെ പ്രശസ്ത സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്നേശ് ശിവന് ഒപ്പമാണ്. വിഘ്നേശ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന വിജയ് സേതുപതി ചിത്രത്തിൽ നയൻതാര ആയിരുന്നു നായികാ വേഷം ചെയ്തത്. ഇപ്പോൾ തങ്ങൾ ന്യൂയോർക്കിൽ ആണെന്ന വിവരം അവിടെ നിന്നുള്ള ഫോട്ടോ സഹിതം വിഘ്നേശ് ശിവൻ ആണ് ആരാധകരുമായി പങ്കുവച്ചത്.
ഏതായാലും നയൻതാര- വിഘ്നേശ് ശിവൻ ജോഡിയുടെ പുതിയ റൊമാന്റിക് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. തന്റെ ഒറ്റ പേരിൽ ചിത്രങ്ങൾ വിജയിപ്പിക്കാനുള്ള താരമൂല്യമുള്ള നയൻതാര ഇപ്പോൾ വമ്പൻ ചിത്രങ്ങളിൽ നായികാ വേഷം ചെയ്യുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ നായികാ വേഷം ചെയ്ത ദർബാർ ആണ് നയൻതാരയുടെ ഏറ്റവും പുതിയ റിലീസ്. മലയാളത്തിൽ നിന്നും തമിഴിൽ എത്തിയതോടെ നയൻതാരയ്ക്ക് കൈനിറയെ ചിത്രങ്ങൾ ആയി. ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്തു ശ്രദ്ധ പിടിച്ചു പറ്റിയ നയൻതാര പതിയെ ട്രാക്ക് മാറ്റിയതിന് ശേഷമാണ് ഈ നടിയുടെ ഗംഭീര അഭിനയ പാടവം ലോകം ശ്രദ്ധിക്കുന്നത്. പിന്നീട് വമ്പൻ ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം പിടിച്ചെടുക്കുകയായിരുന്നു താരം.