കൊച്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്നേഷും. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും കൊച്ചിയില്‍ വന്നിറങ്ങിയത്. കൊച്ചിയില്‍ താമസിക്കുന്ന നയന്‍താരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും എത്തിയതെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇരുവരും ചെന്നൈയിലേക്ക് മടങ്ങിയേക്കും.
ഒലീവ് ഗ്രീന്‍ ടോപ്പും ബ്ലൂ ഡെനിം ജീന്‍സുമാണ് നയന്‍താരയുടെ വേഷം. ബ്ലാക്ക് ടീ ഷര്‍ട്ടും ഗ്രേ ഷര്‍ട്ടും ബ്ലാക്ക് ജീന്‍സും ധരിച്ച് കാഷ്വല്‍ ലുക്കിലാണ് വിഘ്നേഷ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏറെ നാളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് നയന്‍താര. വിഘ്നേഷിനൊപ്പം ഇടയ്ക്ക് താരം കൊച്ചിയില്‍ വരാറുണ്ട്. കൊച്ചിയിലെ മഴയത്ത് കാറോടിച്ചു പോകുന്നതിന്റെ വിഡിയോയും വിഘ്നേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.
നയന്‍താരയും വിഘ്നേഷും ദീര്‍ഘനാളായി പ്രണയത്തിലാണ്. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. നെട്രികണ്‍ ആണ് ഇരുവരും ഒന്നിക്കുന്ന ചിത്രം. റിലീസിന് ഒരുങ്ങുകയാണ്.