വോഗ് മാഗസിന് വേണ്ടി നടന്ന തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ ഫോട്ടോ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഇപ്പോൾ അതിലേറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് ആ ഫോട്ടോക്ക് ഏതോ വിരുതൻ ചെയ്ത കലാവിരുതാണ്. നയൻതാരയുടെ തലയുടെ സ്ഥാനത്ത് തമിഴ് കൊമേഡിയൻ വടിവേലുവിന്റെ തലയാണ് ചേർത്തിരിക്കുന്നത്.
നയന്‍താരയുടെ മേല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രം താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘ഇത് ആര് ചെയ്തതായാവും അയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. എന്റെ പ്രിയതാരം വടിവേലുവിനെ വച്ച് ചിത്രം ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും തന്നേക്കാള്‍ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു’ എന്ന കുറിപ്പോടെയാണ് താരസുന്ദരി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.