Saturday, July 24

ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ നായിക നയൻതാര..?

Pinterest LinkedIn Tumblr +

സൗത്ത് ഇന്ത്യൻ സിനിമ അടക്കിവാഴുന്ന നായികയാണ് നയൻതാര. ഒരു ദശകത്തോളമായി ലേഡി സൂപ്പർസ്റ്റാർ പട്ടം കാത്തു സൂക്ഷിക്കുന്ന നയൻതാരയാണ് ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നായിക. നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിനാൽ തന്നെ ലേഡി സൂപ്പർസ്റ്റാർ പട്ടം ഉടനെ ഒന്നും വേറെ ആർക്കും നേടിയെടുക്കുവാൻ പറ്റില്ലായെന്ന് സാരം.

nayanthara.actress

nayanthara.actress

ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു വാർത്ത ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ നായികയാകുന്നത് നയൻതാരയാണെന്നാണ്. ബിഗിൽ സംവിധായകൻ ആറ്റ്ലീ ഒരുക്കുന്ന ചിത്രത്തിലാണ് നയൻതാര നായികയാകുന്നത് എന്നാണ് റിപ്പോർട്ട്. അതിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ആറ്റ്ലീ ഒരുക്കിയ രാജാ റാണിയിലൂടെയാണ് ഒരു ഇടവേളക്ക് ശേഷം നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വന്നതും ലേഡി സൂപ്പർസ്റ്റാർ പട്ടം നേടിയെടുത്തതും. കൂടാതെ ആറ്റ്ലീയുടെ ബിഗിലിലും നയൻതാരയാണ് നായികയായത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.