Sunday, April 18

വിജയകരമായി പ്രദർശനം തുടരുന്ന ദി പ്രീസ്റ്റിലെ ‘നസ്രേത്തിൻ’ വീഡിയോ സോങ് പുറത്തിറങ്ങി [VIDEO]

Pinterest LinkedIn Tumblr +

മമ്മൂക്കയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച, വിജയകരമായി പ്രദർശനം തുടരുന്ന ദി പ്രീസ്റ്റിലെ ‘നസ്രേത്തിൻ’ വീഡിയോ ഗാനം പുറത്തിറങ്ങി. രാഹുൽ രാജ് ഈണമിട്ടിരിക്കുന്ന ഗാനം ബേബി നിയ ചാർളി, മെറിൻ ഗ്രിഗറി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റേതാണ് വരികൾ. ഈ ചിത്രത്തിലൂടെ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുകയാണ്. ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എൻ ബാബുവും ചേര്‍ന്നാണ്.

ദീപു പ്രദീപ് ,ശ്യാം മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു പുരോഹിതന്റെ വേഷമാണ് പാരാസൈക്കോളജിക്കൽ ഗണത്തിൽപ്പെട്ട ഈ ചിത്രത്തിൽ മമ്മൂക്ക കൈകാര്യം ചെയ്യുന്നത്. അഖിൽ ജോർജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും രാഹുൽ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.