തമിഴ് സൂപ്പർസ്റ്റാർ തല അജിത് നേര്‍കൊണ്ട പാര്വെയ്ക്ക് ശേഷം വിനോദ്-ബോണി കപൂര്‍ കൂട്ടുകെട്ടിന്റെ കൂടെ ഒന്നിക്കുന്ന പുതിയ ചിത്രമാണ് വലിമൈ. ഒരിടവേളയ്ക്ക് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ അജിത്തിന് നായികയായി നസ്രിയ നസീം എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നസ്രിയ. ഞാന്‍ വലിമൈയില്‍ അഭിനയിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അത് അഭ്യൂഹങ്ങള്‍ മാത്രമാണ്. വ്യാജ വാര്‍ത്തകളില്‍ നിന്ന് അകന്ന് നില്ക്കൂ. ഇക്കാര്യങ്ങളിലുള്ള ഔദ്യോഗക സ്ഥിരീകരണം സിനിമയുടെ അണിയറപ്രവര്‍ത്തകരായ സുരേഷ് ചന്ദ്ര, ബോണി കപൂര്‍ എന്നിവരില്‍ നിന്ന് ഉണ്ടാകുമെന്ന് താരം ട്വീറ്റ് ചെയ്തു.
Kindly Request To my friends its not officially confirmed that um to play a role in #Valimai its all just rumors.. So do please stay away from fake news.. Stay tuned for official confirmation from @SureshChandraa @DoneChannel1 @BoneyKapoor 🙏🏻
— Nazriya Nazim (@Nazriya4U_) October 28, 2019
ചിത്രത്തിന്റെ പൂജ അടുത്തിടെ ചെന്നൈയില്‍ വെച്ചു നടന്നു. ചിത്രത്തിന്റെ ഷൂട്ട് ഡിസംബറില്‍ ആരംഭിക്കും. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നയൻതാര അജിത്തിന്റെ നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതിലും ഒരു തീരുമാനം ആയിട്ടില്ല.