Sunday, April 18

മറ്റൊരു മനോഹരഗാനവുമായി രാഹുൽ രാജ് വീണ്ടും; ദി പ്രീസ്റ്റിലെ സുജാത ആലപിച്ച ‘നീലാമ്പലേ’ ഗാനം പുറത്തിറങ്ങി; വീഡിയോ

Pinterest LinkedIn Tumblr +

മമ്മൂക്കയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ദി പ്രീസ്റ്റിലെ ‘നീലാമ്പലേ’ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. രാഹുൽ രാജ് ഈണമിട്ടിരിക്കുന്ന ഗാനം സുജാത മോഹനാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റേതാണ് വരികൾ. ഈ ചിത്രത്തിലൂടെ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുകയാണ്. ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എൻ ബാബുവും ചേര്‍ന്നാണ്. മാർച്ച് നാലിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

ദീപു പ്രദീപ് ,ശ്യാം മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ ഷൂട്ടിങ് ഇടക്ക് നിർത്തിവെക്കേണ്ടി വന്നിരുന്നു. ഒരു പുരോഹിതന്റെ വേഷമാണ് ത്രില്ലർ ഗണത്തിൽപ്പെട്ട ഈ ചിത്രത്തിൽ മമ്മൂക്ക കൈകാര്യം ചെയ്യുന്നത്. അഖിൽ ജോർജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും രാഹുൽ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.