Thursday, October 22

ഞങ്ങൾ സിസ്റ്റേഴ്സിനെ പോലെ,ജീൻസടക്കമുള്ള ഡ്രസ്സുകൾക്കും ചെരിപ്പിനുമെല്ലാം എനിക്കും പവിത്രയ്ക്കും ഒരേ സൈസാണ്;മനസ്സ് തുറന്ന് നീന കുറുപ്പ്

Pinterest LinkedIn Tumblr +

20 കാരിയായ ഒരു മകളുടെ അമ്മയാണ് എന്ന് തോന്നുകയില്ലാത്ത ഇന്നും സ്ലിം ആൻഡ് ബ്യൂട്ടിഫുൾ ആയിരിക്കുന്ന താരമാണ് നീന കുറുപ്പ്. 30 വർഷങ്ങൾക്കു മുൻപ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. വളരെ ആകസ്മികമായി സിനിമയിലേക്കെത്തിയ ഒരു വ്യക്തിയാണ് താനെന്നും താൻ അഭിനയം വളരെ സീരിയസ് ആയി കണ്ടിട്ടില്ല എന്നും താരം തുറന്ന് പറഞ്ഞിരുന്നു.

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തെ പോലെ തന്നെ താരത്തിന്റെ മകളായ പവിത്രയും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവളാണ്. മകളെ പറ്റി നീന പറയുന്നത് ഇങ്ങനെയാണ്.


എല്ലാ കുട്ടികളും ആദ്യം പറയുന്നത് അമ്മ എന്നല്ലേ,പവിത്ര വിളിച്ചത് കാക്ക എന്നാണ്.എന്നെ നീന എന്നാണ് കുഞ്ഞുന്നാളിലേ വിളിക്കുക. വീട്ടിലെല്ലാവരും മെലിഞ്ഞാണ്.ഗർഭകാലത്ത് നാലു കിലോയേ എനിക്ക് കൂടിയുള്ളൂ.ജീൻസടക്കമുള്ള ഡ്രസ്സുകൾക്കും ചെരിപ്പിനുമെല്ലാം എനിക്കും പവിത്രയ്ക്കും ഒരേ സൈസാണ്,ശരിക്കും സിസ്റ്റേഴ്സിനെ പോലെ.

“Lucifer”
Loading...
Share.

About Author

Comments are closed.