Tuesday, February 25

വുമണ്‍സ് കോളേജിന്റെ വൈബില്‍ പിടിച്ച് നില്‍ക്കാനായില്ല, വേദിയില്‍ തലകുത്തി മറിഞ്ഞ് നീരജ് മാധവ് !!!

Google+ Pinterest LinkedIn Tumblr +

ബോളിവുഡ് സീരിസ് ഫാമിലിമാനിലെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തതോടെ നീരജിനെ തേടി നിരവധി അവസരങ്ങളാണ് വന്നെത്തുന്നത്. മലയാളത്തില്‍ ദൃശ്യം ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് നടന്‍ നീരജ് മാധവ്. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ ഗൗതമന്റെ രഥം എന്ന   സിനിമ റിലീസിന് അടുക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ നീരജ് കഴിഞ്ഞ ദിവസം പങ്കുവെച്ച് ഒരു വീഡിയോ ആണിപ്പോള്‍ ആരാധകരുടെ കണ്ണില്‍ ഉടക്കിയത്. പ്രൊവിഡന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ താരം അവിടെ ഡാന്‍സ് ചെയ്ത വീഡിയോ ആണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

പ്ലാന്‍ ചെയ്ത ഡാന്‍സ് അല്ലെന്നും പെട്ടന്നുള്ള കോറിയോഗ്രാഫി ആണിതെന്നും നീരജ് പറയുന്നു. ഡാന്‍സ് വീഡിയോ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രൊവിഡന്‍സ് കോളേജിലെ വൈബ് തന്നെ അത്ഭുതപ്പെടുത്തി കഴിഞ്ഞു എന്ന് കൂട്ടിച്ചേര്‍ത്താണ് താരം വീഡിയോ പങ്കു വെച്ചിരിക്കുന്നത്. തമിഴ് പാട്ടിനൊപ്പം ചുവടുവെച്ച ഡാന്‍സ് വീഡിയോയില്‍ പല അഭ്യാസ പ്രകടനങ്ങളും കാണാവുന്നതാണ്. സദസിന് നേരെ ഇറങ്ങി ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ ദൃശ്യമാണ്, ഗൗതമന്റെ രഥം, എന്നിലെ വില്ലന്‍ പാതിരാകുര്‍ബാന എന്നീ ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ റിലീസുകള്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലെ എന്നെ തല്ലണ്ടമ്മാവാ എന്ന് തുടങ്ങുന്ന പാട്ടിന് കോറിയോഗ്രാഫി നിര്‍വഹിച്ചത് നീരജ് ആയിരുന്നു.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.