Wednesday, September 30

തനിക്കുവേണ്ടി റോൺസനെ സൃഷ്ടിച്ച പ്രപഞ്ചത്തിന് നന്ദി: ഭർത്താവ് അമൂല്യ രത്നം ആണെന്ന് നീരജ

Pinterest LinkedIn Tumblr +

നായകനായും വില്ലനായും വന്ന്  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീതി കൈയ്യിലെടുത്ത താരമാണ്  റോൺസൺ വിൻസെൻറ് .നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച റോൺസൺ മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്. അടുത്തിടെ ആണ് താരം വിവാഹം ചെയ്തത് .മിനിസ്ക്രീൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേരുടെ സാന്നിധ്യത്തിൽ താരനിബിഡമായാണ് വിവാഹം ആഘോഷിച്ചത്. ബാലതാരമായി മലയാള സിനിമയിൽ സജീവമായിരുന്ന നീരജ യാണ് ജീവിതസഖി,

ഇപ്പോഴിതാ റോണ്‍സന്‍ വിന്‍സെന്റിന് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയതായിരുന്നു ഭാര്യയും ഡോക്ടറുമായ നീരജ. തനിക്ക് വേണ്ടി ഈ ലോകത്തിൽ റോണ്‍സനെ സൃഷ്ടിച്ച പ്രപഞ്ചത്തിന് നന്ദി പറഞ്ഞാണ് നീരജ ആശംസകൾ കുറിച്ചത്.നീരജയുടെ പോസ്റ്റ് ചുരുങ്ങിയ വൈറലാവുകയും ചെയ്തിരുന്നു. 2020 ഫെബ്രുവരി 2 നായിരുന്നു റോണ്‍സനും നീരജയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരാവുന്നത്. വിവാഹശേഷമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.സംവിധായകന്‍ എ വിന്‍സെന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സെന്റിന്റെ മകൻ കൂടിയാണ് റോണ്‍സന്‍. പ്രേക്ഷകർക്ക് താരം പ്രിയങ്കരനാകുന്നത് ഭാര്യ, സീത, അരയന്നങ്ങളുടെ വീട്, തുടങ്ങിയ പരമ്പരകളിലൂടെയാണ്.

റോൺ സന് ജന്മദിന ആശംസകൾ അറിയിച്ച് നിരവധി ആരാധകരും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. ഇരുവരും സന്തോഷമായി ഒരുപാടുകാലം ജീവിക്കട്ടെ എന്നും ഒരു പാട് അ വസരങ്ങൾ ലഭിക്കട്ടെയെന്നും ആരാധകർ അറിയിക്കുകയാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.