ഏതൊരു അഭിനേതാവിനോടും ലാലേട്ടൻ – മമ്മൂക്ക താരതമ്യം നടത്തുവാൻ പറഞ്ഞാൽ കുറച്ച് കടുപ്പമുള്ള കാര്യമാണത്. ലാലേട്ടനും മമ്മൂക്കക്കും ഒപ്പം അഭിനയിച്ച വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് നടി നേഹ സക്സേന. കസബയിൽ മമ്മൂക്കക്കൊപ്പം അഭിനയിച്ച നേഹ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിനും ഒപ്പം അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ പേടിയായിരുന്നു. വിറച്ചു കൊണ്ട് ദൈവമേ എന്നു വിളിച്ചാണ് അടുത്ത് ചെന്നത്. ആദ്യം കാണുമ്പോള്‍ വളരെ സീരിയസാണ്. എന്നാല്‍ അടുത്തറിയുമ്പോള്‍ നിറയെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ലൊക്കേഷനിലെല്ലാവര്‍ക്കും ബിരിയാണി വിളമ്പി കൊടുക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചു നിന്നിട്ടുണ്ട്.
എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാണ് മോഹന്‍ലാൽ. നിഷ്കളങ്കനായ കുട്ടിയുടെ ചിരിയാണ് ലാലേട്ടന്. എപ്പോഴും ചിരിച്ച് സ്നേഹത്തോടെ ഇടപെടും. കാണുമ്പോള്‍ തന്നെ എല്ലാ വിശേഷങ്ങളും അന്വേഷിക്കും. ഉള്ളില്‍ നിറയെ സ്നേഹമുള്ള ആളാണ് ലാലേട്ടന്. ലാലേട്ടനാണോ മമ്മൂക്കയാണോ കൂടുതല്‍ മികച്ച നടന് എന്ന ചോദ്യം പോലും ശരിയല്ല. രണ്ട് പേരുടെയും കൂടെ സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്.