സെപ്റ്റംബർ ഏഴാം തീയതിയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം. അറുപത്തിയെട്ടാം ജന്മദിനത്തിന് ഇനിയും 50 ദിവസങ്ങൾ ബാക്കിയാണ്. ഈ സമയത്ത് 68 ആം ജന്മദിനം ആഘോഷ പ്രഖ്യാപനം ട്വിറ്ററിൽ മാസ്സ് ട്വീറ്റ് ചെയ്തു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്. മമ്മൂക്കയുടെ ജന്മദിനത്തിന് ഇനിയും 50 നാൾ ബാക്കി എന്ന് ഹാഷ്ടാഗ് ആണ് റെക്കോർഡ് സൃഷ്ടിച്ചത്. ട്വിറ്ററിൽ ഏകദേശം 500k ട്വീറ്റുകൾ മമ്മൂട്ടി ഫാൻസ് നേടിയെടുത്തു. ടോപ് ഇന്ത്യൻ ട്രെൻഡ്സിൽ സ്ഥാനം നേടിയ ഈ ഹാഷ്ടാഗ് കണ്ട് അന്യഭാഷാ സിനിമാ പ്രേമികളും മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി.
മോളിവുഡിൽ ആദ്യമായാണ് ഒരു താരത്തിന്റെ ജന്മദിനത്തിന് മുൻപേ ഒരു ഹാഷ്ടാഗ് ഇത്രയും വലിയ റെക്കോർഡ് ആയി മാറുന്നത്. മമ്മൂട്ടി ആരാധകർക്ക് ട്വിറ്ററിൽ ആഘോഷമാക്കുവാൻ മാമാങ്കം പോലുള്ള ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്തുവിടാൻ താല്പര്യപ്പെടുകയാണ്. കടുത്ത മമ്മൂട്ടി ആരാധകനായ സംവിധായകൻ അജയ് വാസുദേവ്, നടി അനു സിതാര തുടങ്ങിയ സെലിബ്രിറ്റികളുടെ പിന്തുണയാണ് ഈ ഹാഷ് ടാഗ് ക്യാമ്പയിന് ശക്തി പകർന്നത്. രമേശ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗാനഗന്ധർവനാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. ഷൂട്ട് പൂർത്തിയാക്കി റിലീസിനൊരുങ്ങുന്ന ചിത്രം മാമാങ്കമാണ്.