സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാൻ. മലയാളികളുടെ സ്വന്തം മോഹൻലാലും ചിത്രത്തിൽ വേഷമിടുന്നുണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്.
കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ് . ചിത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ഒരു സ്റ്റിൽ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .സ്റ്റിൽ പുറത്തുവന്ന ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ ചിത്രം ഏറെ വൈറലായി കഴിഞ്ഞു. ഈ ഓഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ചിത്രത്തിൽ ഇരുവരെയും കൂടാതെ തമിഴ് നടൻ ആര്യ ,സയേഷ, ഷംന കാസിം എന്നിവരും അഭിനയിക്കുന്നു. ഹാരിസ് ജയരാജാണ് സംഗീതം. അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും നിർവ്വഹിക്കുന്നു .