റോഷന് മാത്യു, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. സിനിമയുടെ ഫസ്റ്റ് ലുക്കും സിനിമയുടെ ട്രെയ്ലറും ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ പാതി പാതി പറയാതെ എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇന്ദ്രജിത് പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ എത്തുക.
അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തന്നെ പറഞ്ഞുകേള്‍പ്പിച്ച കഥയായിരുന്നു നൈറ്റ് ഡ്രൈവിന്റേത് എന്ന വൈശാഖ് പറഞ്ഞിരുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീതു പിന്റോ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.