Wednesday, April 1

ഗ്ലാമര്‍ വേഷത്തില്‍ നിരഞ്ജന !!! അന്യഭാഷയിലേക്കുള്ള തയ്യാറെടുപ്പാണോ എന്ന് ആരാധകര്‍ 

Google+ Pinterest LinkedIn Tumblr +

യുവ തലമുറ താരങ്ങളില്‍   മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് നിരഞ്ജന അനൂപ്.മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നിരഞ്ജനയ്ക്ക് ഒരുപാട് മികച്ച വേഷങ്ങള്‍ ചെയ്യാന്‍ തുടര്‍ന്നും അവസരം ലഭിച്ചു. പുത്തന്‍പണം,ഗൂഢാലോചന സൈറാ ബാനു, ബിടെക്, ഗൂഢാലോചന തുടങ്ങിയ ചിത്രങ്ങളിലെല്ലാം നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വളരെ ഗ്ലാമറസായ ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങള്‍ പങ്കു വെച്ച് വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ആണ് താരം.

ദേവാസുരം സിനിമയുടെ കഥയ്ക്കാസ്പദമായ  മുല്ലശ്ശേരി രാജുവിന്റെ പേരകുട്ടിയാണ് നിരഞ്ജന.’അമ്മ നാരായണി നല്ലൊരു നര്‍ത്തകിയാണ്.  അമ്മയുടെ ഉറ്റ സുഹൃത്തും സിനിമയിലെ ഒരു മിന്നും താരം തന്നെ. സാക്ഷാല്‍ മഞ്ജു വാര്യര്‍. നടി തനിക്ക് ഒരു ചെറിയമ്മയെ പോലെയോ മേമയെ പോലെയോ ആണെന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്. മഞ്ജുവിനൊപ്പം ഒരു ചിത്രം ചെയ്യുന്നുണ്ട് എന്ന് താരം പറയുന്നു. എന്തായാലും 2020 ല്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ നോക്കി ക്കാണുന്ന താരമാണ് നിരഞ്ജന. അനൂപ് മേനോന്‍ അഭിനയിക്കുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ നിരഞ്ജന ഇപ്പോള്‍. ഇന്‍സ്റ്റയിലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് നിരഞ്ജന. നിരഞ്ജനയുടെ  പുത്തന്‍ ചിത്രങ്ങളും അവര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

 

“Lucifer”
Loading...
Share.

About Author

Comments are closed.