Tuesday, August 4

ദുൽഖർ എപ്പോഴും വിവാഹം കഴിക്കാൻ നിർബന്ധിക്കുമായിരുന്നു:  നിത്യ മേനോൻ

Pinterest LinkedIn Tumblr +

മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയ താരമാണ് നിത്യ മേനോൻ.  ഒ കെ കൺമണി, 100 ഡേയ്സ് ഓഫ് ലവ് ഉസ്താദ് ഹോട്ടൽതുടങ്ങിയ  സിനിമകളിലൂടെ ദുൽഖർ – നിത്യ കോമ്പോ പ്രേക്ഷകർ ഇരു ‘കൈയും നീട്ടി സ്വീകരിച്ച ഒന്നാണ്.

വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. ഒരു അഭിമുഖത്തിൽ താരം ഇപ്പോഴിതാ ദുൽഖറിനെ ക്കുറിച്ച് മനസ്  തുറന്നിരിക്കുകയാണ്.  വിവാഹ ശേഷമുള്ള ജീവിതം വളരെ മനോഹരമായ ആസ്വദിക്കുന്ന ഒരു നടൻ ആണ് ദുൽഖർ എന്ന് നിത്യ മനസ്സു തുറന്നു. അതുകൊണ്ടു തന്നെ താൻ വിവാഹം കഴിക്കണമെന്ന് താരം  വളരെയധികം നിർബന്ധിച്ചതായും വിവാഹ ശേഷമുള്ള ജീവിതം വളരെ സുന്ദരമാണ് എന്ന് എപ്പോഴും പറയുമായിരുന്നു അതുകൊണ്ട് തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കു മായിരുന്നു എന്നും സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നിത്യ തുറന്നു പറഞ്ഞു.

മാത്രമല്ല. ലോക് ഡൗൺ നാളുകളെ ക്കുറിച്ചും അഭിമുഖത്തിൽ കൂട്ടി ചേർത്തിരുന്നു. താൻ ഏറെ കാലമായി വീട്ടിൽ ക്വാറന്റെനിൽ തന്നെയാണെന്നും അതു കൊണ്ട് തന്നെ ഈ ലോക് ഡൗൺ ഒരു പുതുമയായി തോന്നുന്നില്ലെന്നും ആളുകൾ  ബോർ അടിക്കുന്നു എന്ന് പറയുന്നത് കേൾക്കുമ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും  കാരണം കുറെ കാലങ്ങളായി താൻ സ്വകാര്യത ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

“Lucifer”
Loading...
Share.

About Author

Comments are closed.