Saturday, June 12

മകളുടെ യൂണിഫോം ധരിച്ച് നിത്യാദാസ്; ഇതാണ് അമ്മ – മകൾ ബന്ധത്തിന്റെ ഭംഗി എന്ന് താരം; ഫോട്ടോസ്

Pinterest LinkedIn Tumblr +

ദിലീപ് നായകനായിയെത്തിയ ഈ പറക്കും തളിക എന്ന മനോഹര ചിത്രത്തിലൂടെ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് നിത്യ ദാസ്. ആദ്യത്തെ ചിത്രം വളരെ ഹിറ്റായതോട് കൂടി നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. കോഴിക്കോട് താമസ്സമാക്കിയ താരം പിന്നീട് കൺമഷി, ബാലേട്ടൻ, നരിമാൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയിരുന്നു. യാത്രയെ പ്രണയിക്കുന്നവരാണ് നിത്യയും ഭര്‍ത്താവ് അര്‍ബിന്ദും. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉളളത്. ലോക്ഡൗണ്‍ സമയത്ത് നിരവധി ചിത്രങ്ങളും മറ്റും സാമൂഹിക മാധ്യമത്തിലൂടെ നടി പങ്ക് വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ തന്റെ മകള്‍ക്കൊപ്പമുളള ഫോട്ടോസാണ് താരം പങ്ക് വെച്ചിരിക്കുന്നത്. മകളുടെ യൂണിഫോം ധരിച്ചുള്ള നിത്യ ദാസിന്റെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതാണ് അമ്മ – മകൾ ബന്ധത്തിന്റെ ഭംഗിയെന്നാണ് നടി കുറിച്ചത്.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.