Thursday, February 25

തെലുങ്ക് ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ താരമായി നിത്യ മേനോൻ; ഫോട്ടോസ്

Pinterest LinkedIn Tumblr +

ബോൾഡായ കഥാപാത്രങ്ങൾ കൊണ്ട് എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടിയാണ് നിത്യ മേനോൻ. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. മിസ്കിൻ സംവിധാനം നിർവഹിക്കുന്ന സൈക്കോയിലാണ് പ്രേക്ഷകർ അവസാനം നിത്യ മേനോനെ കണ്ടത്. കൂടാതെ പ്രാണ, മിഷൻ മംഗൾ എന്നീ ചിത്രങ്ങളിലും ഈ അടുത്ത് താരം അഭിനയിച്ചു. മിഷൻ മംഗളിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. നിന്നില നിന്നില എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രസ്സ് മീറ്റിന് എത്തിയ നിത്യ മേനോന്റെ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. നിത്യ മേനോനെ കൂടാതെ അശോക് സെൽവൻ, ഋതു വർമ്മ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.