Sunday, July 21

ചിരിയും പ്രണയവും നിറച്ച ഹരിതനായകൻ | നിത്യഹരിത നായകൻ റിവ്യൂ

Google+ Pinterest LinkedIn Tumblr +
“samvritha”

പ്രണയം എന്നും സുഖമുള്ള ഒരു അനുഭൂതി തന്നെയാണ്. പക്ഷേ പലപ്പോഴും അത് കൊണ്ട് വരുന്ന നൊമ്പരങ്ങൾ അസഹനീയമാണ്. ഇത്തരത്തിൽ പ്രണയങ്ങൾ ഏറെ നിറഞ്ഞ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പ്രേക്ഷകനെ വിളിച്ചു കൊണ്ട് പോകുകയാണ് തന്റെ ആദ്യ സംവിധാന സംരംഭമായ നിത്യഹരിത നായകനിലൂടെ സംവിധായകൻ ഏ ആർ ബിനുരാജ്. മലയാളത്തിലെ അനശ്വരനടൻ ശ്രീ പ്രേം നസീറിനെ വിശേഷിപ്പിക്കുന്ന നിത്യഹരിത നായകൻ എന്ന പേരാണ് തന്റെ ആദ്യ നിർമാണസംരഭത്തിന് ധർമജൻ ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Nithyharitha Nayakan Review

Nithyharitha Nayakan Review

സജിമോൻ തന്റെ ആദ്യരാത്രിയിൽ നവവധു ഹരിതയോട് തന്റെ കഴിഞ്ഞകാല പ്രണയകഥകൾ ഒന്നൊന്നായി തുറന്നു പറയുന്നു. എന്നാൽ പിറ്റേന്ന് ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടാണ് സജിമോന്റെ പ്രഭാതം പുലരുന്നത്. മലയാളികളുടെ നായകസങ്കൽപ്പങ്ങൾക്ക് ഒരു പുതുഭാഷ്യം രചിച്ച വിഷ്‌ണു ഉണ്ണികൃഷ്ണന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രം തന്നെയാണ് നിത്യഹരിത നായകനിലെ സജി. കൗമാരം മുതൽ വിവാഹത്തിന്റെ നാൾ വരെയുള്ള വേറിട്ട പ്രണയകഥകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ നല്ലൊരു പ്രകടനം തന്നെ വിഷ്‌ണു കാഴ്‌ച വെക്കുന്നുണ്ട്. ആക്ഷൻ ഹീറോ ബിജു ഫെയിം ജയശ്രീ ശിവദാസ്, രവീണ രവി, ശിവകാമി, അഖില നാഥ് എന്നിങ്ങനെ നായികമാരുടെ ഒരു നീണ്ട നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അവരും അവരുടെ റോളുകൾ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

Nithyharitha Nayakan Review

Nithyharitha Nayakan Review

ഗ്രാമത്തിന്റെ സൗന്ദര്യങ്ങൾ ഒപ്പിയെടുക്കുന്നതിനോടൊപ്പം തന്നെ പ്രേക്ഷകർക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഒട്ടേറെ കാഴ്ചകളും ചിത്രം സമ്മാനിക്കുന്നുണ്ട്. കൗമാരത്തിലെ പ്രണയത്തിലൂടെ കടന്നു പോകുമ്പോൾ കാണുന്ന ഓരോ കാഴ്‌ചകളും നഷ്ടപ്പെട്ടു പോയ ബാല്യത്തിന്റെ ഓർമ്മകൾ പ്രേക്ഷകനിൽ നിറക്കുന്നുണ്ട്. ടൈറ്റിൽ സോങ്ങിൽ കാണിക്കുന്ന സദ്യ ഒരുക്കുന്ന കാഴ്ച്ച തന്നെ പ്രേക്ഷകനെ വേറൊരു തലത്തിലേക്ക് ഉയർത്തുവാൻ സഹായിക്കുന്ന ഒന്നാണ്. ആ കാഴ്ചകൾക്കൊപ്പം ഇന്ദ്രൻസ്, ധർമജൻ, മഞ്ജു പിള്ള, ബേസിൽ ജോസഫ്, ജാഫർ ഇടുക്കി, ബിജു കുട്ടൻ, തട്ടീം മുട്ടീം ഫെയിം ജയകുമാർ, സാജു നവോദയ എന്നിവർ അവരുടെ കഥാപാത്രങ്ങളിലൂടെയും കൂടി പ്രേക്ഷകർക്ക് ഒരു നല്ല വിരുന്നൊരുക്കി.

Nithyharitha Nayakan Review

Nithyharitha Nayakan Review

സാധാരണ ഒരു യുവാവിന്റെ ജീവിതത്തിൽ നിറയുന്ന പ്രണയത്തിന്റെ കാഴ്ചകൾ തന്നെയാണ് തിരക്കഥാകൃത്ത് ജയഗോപാൽ നിത്യഹരിത നായകനിൽ ചേർത്തുവെച്ചിരിക്കുന്നത്. എന്നാൽ തന്നെയും രണ്ടോ മൂന്നോ പ്രണയത്തിന്റെ കഥകൾ കണ്ടിട്ടുള്ള പ്രേക്ഷകന്റെ മുൻപിലേക്ക് പ്രണയങ്ങളുടെ ഒരു ഘോഷയാത്ര തന്നെ സമ്മാനിച്ചപ്പോൾ അവർക്ക് അത് പൂർണമായും അംഗീകരിക്കുവാൻ ഒരു ബുദ്ധിമുട്ട് വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ കഥയുടെ ഒരു മെല്ലെപ്പോക്ക് കൂടി പ്രേക്ഷകനെ പരീക്ഷിക്കുന്നുണ്ട്. പക്ഷേ രഞ്ജിൻ രാജ് പ്രതിഭാധനനായ, ഏറെ പ്രതീക്ഷകൾ പകരുന്ന സംഗീതജ്ഞൻ പ്രേക്ഷകന്റെ മനസ്സിന് സന്തോഷം പകരുന്ന ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പവി കെ പവന്റെ ക്യാമറയും നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗും ചിത്രത്തെ ഏറെ സഹായിച്ചിട്ടുണ്ട്. പ്രണയങ്ങളുടെയും അതിന്റെ നൊമ്പരങ്ങളുടെയും ഇടയിൽ ഭാവിതലമുറക്ക് ശക്തമായൊരു സന്ദേശവും കൂടി ഒരു നിത്യഹരിത നായകൻ സമ്മാനിക്കുന്നുണ്ട്.

“Lucifer”
Share.

About Author

Leave A Reply