Wednesday, January 29

പ്രേമം കണ്ടതിനു ശേഷം തല അജിത് ഡിന്നറിനു ക്ഷണിച്ചിരുന്നു,അദ്ദേഹം തന്ന ഉപദേശങ്ങൾ ഇപ്പോഴും അനുസരിക്കുന്നുണ്ട്;ബിഹൈൻഡ്വുഡ്‌സ് അവാർഡ് വേദിയിൽ തലയെ കുറിച്ച് മനസ്സ് തുറന്ന് നിവിൻ

Google+ Pinterest LinkedIn Tumblr +
“Manju”
Loading...

മലയാളത്തിലെ പ്രിയതാരം നിവിൻപോളിയുടെ കരിയർ മാറ്റി കുറിച്ച് ചിത്രമാണ് പ്രേമം. ആ ചിത്രം അദ്ദേഹത്തെ തെന്നിന്ത്യ മുഴുവനും പ്രശസ്തനാക്കി. ഈ അൽഫോൻസ് പുത്രൻ ചിത്രം നിവിൻ പോളിക്കു തമിഴിലും തെലുങ്കിലും എല്ലാം ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. അതിനു ശേഷമാണു നിവിൻ തമിഴ് സിനിമകളുടേയും ഭാഗമായത്. ഇപ്പോൾ ബിഹൈൻഡ് വുഡ്‌സ് അവാർഡിൽ മൂത്തോനിലൂടെ മികച്ച നടനുള്ള അവാർഡ് നേടിയ നിവിൻ പോളി തല അജിത്തിനെ താൻ സന്ദർശിച്ച കാര്യം വെളിപ്പെടുത്തുകയാണ്. പ്രേമം ഇറങ്ങിയ സമയത്തു ചിത്രം കണ്ടിഷ്ട്ടപെട്ട അജിത് സർ തന്നെ ഡിന്നറിനു ക്ഷണിച്ചു എന്നും അന്ന് അവിടെ പോയപ്പോൾ അദ്ദേഹം തന്ന ഉപദേശങ്ങൾ ഇപ്പോഴും താൻ പിന്തുടരുന്നുണ്ട് എന്നും താരം പറയുന്നു.

ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു ഗംഭീര അഭിപ്രായം നേടിയിരുന്നു. ഈ ചിത്രത്തിലെ അക്ബർ എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം ആണ് നിവിൻ കാഴ്ച വെച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഇതിലെ പ്രകടനം നിവിൻ പോളിക്കു ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുക്കും എന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവച്ചത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.