Wednesday, April 8

ഡംഗൾ സംവിധായകന്റെ ചിത്രത്തിന്റെ ഓഡിഷനിൽ ആളുമാറി നിവിൻ പോളിക്ക് പകരം നവീൻ പോളിയെ വിളിച്ചു;രസകരമായ കഥ തുറന്ന് പറഞ്ഞ് താരം

Google+ Pinterest LinkedIn Tumblr +

ആമിര്‍ ഖാന്‍ നായകനായ ‘ദംഗല്‍’ ഒരുക്കിയ സംവിധായകന്റെ അടുത്ത ചിത്രമായ ‘ചിച്ചോരെ’ എന്ന ബോളിവുഡ് ചിത്രത്തില്‍ ഭാഗ്യം നിവിന്‍ പോളിയുടെ പേരില്‍ തന്നെ തേടിയെത്തിയ കഥ പങ്കുവെക്കുകയാണ് തെലുങ്ക് താരം നവീന്‍ പോളി ഷെട്ടി. നിവിൻ പോളിക്ക് പകരം ഓഡിഷന് വിളിച്ചത് നവീൻ പോളിയെ ആയിരുന്നു. സംവിധായകന്‍ നിതേഷ് തിവാരി, ഓഡിഷനു വേണ്ടി കാസ്റ്റിങ് ഡയറക്ടറോട് ആവശ്യപ്പെട്ടത് നിവിന്‍ പോളിയെ ആയിരുന്നു. പക്ഷേ കാസ്റ്റിങ് ഡയറക്ടര്‍ക്ക് ആള് മാറി, അദ്ദേഹം വിളിച്ചത് നവീൻ പോളിയെ ആയിരുന്നു. ഈ സംഭവത്തെ പറ്റി നവീൻ പറയുന്നത് ഇങ്ങനെയാണ്. “ഹലോ നവീൻ പോളി. നിതേഷ് സാർ ഓഡിഷന് വേണ്ടി നിങ്ങളെ വിളിക്കുന്നുണ്ട്. ഇത് കേട്ടതും ഞാൻ ഞെട്ടി. പിന്നെ എന്റെ ചോദ്യം ആര് ദംഗല്‍ നിതേഷ് സാറിനെക്കുറിച്ചാണോ?’ എന്നായിരുന്നു. അതുതന്നെ എന്ന് കാസ്റ്റിംഗ് ഡയറക്ടർ പറഞ്ഞു.

അങ്ങനെ ഓഡിഷന്‍ കഴിഞ്ഞു, എന്റെ ഓഡിഷന് ക്ലിപ്പ് നിതേഷ് സാറിനു കിട്ടി. അദ്ദേഹത്തിനു സംശയമായി, ‘ പ്രേമത്തിൽ പരുക്കൻ ലുക്ക് ആയിരുന്ന ഈ നിവിന്‍ പോളി താടി മുഴുവന്‍ ഷേവ് ചെയ്‌തോ, ഇതിപ്പോള്‍ ചുള്ളനെപ്പോലെ’. അദ്ദേഹം കാസ്റ്റിങ് ഡയറക്ടര്‍ ആയ മുകേഷിനോട് ആ സംശയം ചോദിച്ചു. അങ്ങനെ കാസ്റ്റിങ് ഡയറക്ടര്‍ വീണ്ടും വിളിക്കുന്നു. നിങ്ങൾ ഈ അടുത്ത് താടി ഷേവ് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഞാനും മറുപടി പറഞ്ഞു. അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പിന്നെ വിളിയൊന്നും ഉണ്ടായില്ല.”

”ഇതിന്റെ ഇടയില്‍ ഒരുപാട് കഥകള്‍ നടന്നു. ഞാന്‍ നിവിന്‍ പോളിയല്ലെന്ന് അവര്‍ക്ക് മനസ്സിലായി. അങ്ങനെ നാല് മാസം കഴിഞ്ഞു. എന്റെയൊരു വൈറല്‍ വിഡിയോ ചിച്ചോരെയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കാണാനിടയാവുകയും വിഡിയോ വീണ്ടും നിതേഷ് സാറിനു മുന്നിലെത്തുകയൂം ചെയ്തു. വിഡിയോയില്‍ എന്നെ കണ്ടതും സർ പറഞ്ഞു, ‘ഇതാ നിവിന്‍ പോളിയുടെ ഡ്യൂപ്പ് അല്ലേ, ഇയാളെ ഓഡിഷന് വിളിക്കൂ. അങ്ങനെ രണ്ടാമതും ഞാന്‍ ഓഡിഷന് എത്തി. ഇത്തവണ നവീന്‍ പോളിഷെട്ടിയായി തന്നെയാണ് ഞാൻ എത്തിയത്. അത് ആ സിനിമയിലേയ്ക്കുള്ള എന്റെ അവസരമായിരുന്നു.”

“Lucifer”
Loading...
Share.

About Author

Comments are closed.