Thursday, April 22

പ്രേക്ഷകനിൽ നിഗൂഢത നിറച്ച് നിഴലിലെ സിയാദ് യദുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി; ചിത്രം വെള്ളിയാഴ്ച്ച തീയറ്ററുകളിലേക്ക്

Pinterest LinkedIn Tumblr +

കുഞ്ചാക്കോ ബോബന്റെ നായികയായി നയൻ‌താര ആദ്യമായി അഭിനയിക്കുന്ന നിഴൽ ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ സിയാദ് യദുവും ഒരു പ്രധാനകഥാപാത്രത്തിൽ എത്തുന്നു. ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടുള്ള സിയാദിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഈ ചിത്രത്തിൽ കൈഫ്‌ എന്ന കഥാപാത്രത്തെയാണ് സിയാദ് അവതരിപ്പിക്കുന്നത്. ടോവിനോ തോമസ് നായകനായ തീവണ്ടിയിലും, കൽക്കിയിലും ഒക്കെ സിയാദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂടാതെ പടവെട്ട്, കുറുപ്പ്, ഒറ്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് സിയാദിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് സഞ്ജീവാണ് തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.