കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര ആദ്യമായി അഭിനയിക്കുന്ന മലയാള ചലച്ചിത്രം നിഴൽ ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ആദ്യ പകുതി പൂർത്തിയായപ്പോൾ ചിത്രത്തിന് മികച്ച റിപ്പോർട്ടാണ് ലഭിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ത്രില്ലറാണ് ചിത്രം. എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് സഞ്ജീവാണ് തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന് ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.
#Nizhal First Half 💥#KunchackoBoban #NizhalFDFS #Nayanthara
— Kerala Boxoffice Stats (@kboxstats) April 9, 2021
Engaging and Thrilling First Half for #Nizhal ! Last 10 Mins to Interval 👌👌 Very Intresting !!
Waiting For Second Half !! Very Good Performance from Lead Casts#KunchackoBoban #Nayanthara @IamAntoJoseph @AJFilmCompany pic.twitter.com/AlCLAb2yMB— Silly Monks Mollywood (@SMMalayalam) April 9, 2021
Decent 1st half with an outstanding interval dialogue 🔥🔥🔥#Nizhal @NayantharaU @IamAntoJoseph https://t.co/nN3DidQop5
— Abhishekh Sivan (@AbhishekhSivan2) April 9, 2021