Saturday, June 12

അവസാനമാണോ തുടക്കമാണോ എന്നറിയില്ല..! ആകാംക്ഷ നിറച്ച് നിഴൽ ട്രെയ്‌ലർ; വീഡിയോ

Pinterest LinkedIn Tumblr +

പ്രേക്ഷകരിൽ ആകാംക്ഷ ഏറെ നിറച്ച് കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ ട്രെയ്‌ലർ പുറത്തിറങ്ങി. എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് സഞ്ജീവാണ് തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ഏപ്രിൽ ഏഴിനാണ് ഈസ്റ്റർ – വിഷു റിലീസായി ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.