Sunday, May 9

‘നിഴലി’ന്റെ സ്റ്റോറി സോംഗ് പുറത്ത്

Pinterest LinkedIn Tumblr +

അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായ നിഴലിന്റെ സ്‌റ്റോറി സോംഗ് പുറത്ത്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് വീഡിയോ ഷെയര്‍ ചെയ്തത്.

മികച്ച സസ്‌പെന്‍സ് ത്രില്ലറാണ് സിനിമ. സംവിധായകനെന്ന നിലയില്‍ അപ്പു എന്‍ ഭട്ടതിരിയുടെ ആദ്യ ചിത്രമാണ് നിഴല്‍. എസ് സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എന്‍ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.