Thursday, April 22

നായാട്ടിനെ തകർത്തെറിഞ്ഞ് നിഴൽ..! 2 ആഴ്ച്ച കൊണ്ട് നായാട്ട് നേടിയത് വെറും 6 ദിവസം കൊണ്ട് മറികടന്ന് നിഴൽ ട്രെയ്‌ലർ

Pinterest LinkedIn Tumblr +

പ്രേക്ഷകരിൽ ആകാംക്ഷ ഏറെ നിറച്ച് പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ ട്രെയ്‌ലർ വെറും 6 ദിവസം കൊണ്ട് തകർത്തെറിഞ്ഞത് രണ്ടാഴ്ച്ച കൊണ്ട് നായാട്ട് ട്രെയ്‌ലർ നേടിയെടുത്ത വ്യൂസ്. 17 ലക്ഷത്തിലേറെ പേരാണ് നിഴൽ ട്രെയ്‌ലർ ഇതിനകം കണ്ടുകഴിഞ്ഞത്. എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് സഞ്ജീവാണ് തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ഏപ്രിൽ ഒൻപതിനാണ് വിഷു റിലീസായി ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.