സത്യന് അന്തിക്കാട് – ഫഹദ് ഫാസില്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ഞാന്‍ പ്രകാശന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഗസറ്റില്‍ കൊടുത്ത പ്രകാശന് എന്ന പേര് പി.ആര്. ആകാശന് എന്നാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഒരു രസികനായ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തികച്ചും ഗ്രാമീണനായാണ് ചിത്രത്തില്‍ ഫഹദിന്റെ ഗെറ്റ്അപ്പ്. സത്യന് അന്തിക്കാട് ചിത്രങ്ങളിലെ പ്രത്യേകതയായ ഗ്രാമീണ ഭാവം ഈ സിനിമയിലും നിലനിര്‍ത്തിയിട്ടുണ്ട് എന്നാണു വിവരം.. ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം സത്യന് അന്തിക്കാട് ചിത്രത്തില്‍ ഫഹദ് നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ ടീസർ റെക്കോർഡ് വേഗത്തിൽ കാഴ്ച്ചകരെ സ്വന്തമാക്കി മുന്നേറുകയാണ്.ടീസർ ഇതിനോടകം ഒന്നര മില്ല്യൺ ആളുകളാണ് കണ്ട് കഴിഞ്ഞത്.ടീസറിലെ ഫഹദിന്റെ നാച്ചുറൽ അഭിനയമാണ് ഏറെ ചർച്ചാവിഷയം ആകുന്നത്